പി വി എ നാസർ
ദോഹ: ഗൃഹാതുര സ്മരണകൾക്ക് വർണ്ണപ്പകിട്ടേകി പ്രവാസി മലയാളി സമൂഹം ഒത്തുചേർന്നതോടെ ഖത്തറിലും ഓണാഘോഷങ്ങൾ സജീവമായി. തിരുവോണദിനം പ്രവൃത്തിദിനമായിരുന്നിട്ടും അത്തപ്പൂക്കളമിട്ടും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും ദോഹയിലെ മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ഉത്സവത്തെ ആവേശത്തോടെ നെഞ്ചിലേറ്റി.നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണാശംസകൾ കൈമാറിയും ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെച്ചുമാണ് പലരും തിരുവോണദിനം ആഘോഷമാക്കിയത്.
ഓഫീസ് സമയത്തിനിടയിലും മലയാളി ജീവനക്കാർ ഒത്തുകൂടി അടുത്തുള്ള റെസ്റ്റോറന്റുകളിൽ പോയി സദ്യ കഴിച്ചാണ് തിരുവോണദിനം ആഘോഷമാക്കിയത്.
ഓണസദ്യയൊരുക്കിയ റെസ്റ്റോറന്റ്കളിൽ പ്രവൃത്തിദിനമായിരുന്നിട്ടും വൻ തിരക്കാണ് അനുഭവപെട്ടത്.
പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന നിരവധി കമ്പനികളും സ്ഥാപനങ്ങളും ബുധനാഴ്ച ജീവനക്കാർക്കായി പ്രത്യേകം ഓണസദ്യകൾ സംഘടിപ്പിച്ചിരുന്നു.
തിരുവോണത്തിന് ശേഷം വരുന്ന വാരാന്ത്യത്തിൽ ആഘോഷങ്ങളുടെ മാറ്റു കൂടും. ......
എഥനോൾ ഉത്പാദനത്തിനായി ചോളം വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ കോഴിവളർത്തൽ മേഖല പ്രതിസന്ധിയിൽ. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില കുതിച്ചതും മുട്ടവില ഉയരാൻ കാരണമാകുന്നു. ......
തിരുവനന്തപുരം: ഉത്രാടനാളിൽ കേരളത്തിൽ മദ്യവിൽപനയിൽ വൻ കുതിപ്പ്. ബവ്കോയും കൺസ്യൂമർഫെഡും വഴി ഉത്രാടദിനത്തിൽ മാത്രം 146.66 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ......
ദോഹ: ലോക ആരോഗ്യ സംഘടനയുടെ (WHO) അടുത്ത ഡയറക്ടർ ജനറൽ പദവിയിലേക്ക് ഖത്തറിന്റെ മുൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി നാമനിർദേശം ചെയ്യപ്പെട്ടു. ......
ലക്നൗ: പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെടിയേറ്റ് മരിച്ചു. കൊട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ......
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 35 പേർക്ക് പരുക്ക്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.......
മലപ്പുറം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ യുവാവ് അറസ്റ്റിൽ. റോയൽ രാജു (30) ആണ് പിടിയിലായത്. ......
ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം. അച്ചടക്ക നടപടി നേരിടുന്നതിനിടെ ഇൻസ്പെക്ടർ സ്ഥാനക്കയറ്റം നൽകിയതിൽ പോലീസ് വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. മുസ്കാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......